കൊച്ചി: തൃക്കാക്കര എം.എല്‍.എ പി.ടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി.
കാറിന്റെ ടയറുകളുടെ ബോള്‍ട്ടുകല്‍ ഇളക്കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പി.ടി തോമസ് പരാതി നല്‍കി.
കിഴക്കമ്പലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി എംഎല്‍എ കാറില്‍ പോകുമ്പോള്‍ വഴിയാത്രക്കാരനാണ് ടയര്‍ ഊരിത്തെറിക്കാറായതു കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറിന്റെ നാലു ടയറുകളും ഇളകി കിടക്കുന്നതായി കണ്ടെത്തി.
എല്ലാ ടയറുകളും ബോധപൂര്‍വം ആരോ അഴിച്ചുവച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.