തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്.
കരഞ്ഞു പറഞ്ഞിട്ടും ക്ലാസിലിരിക്കാന്‍ അനുവദിച്ചില്ലെന്നും നിര്‍ബന്ധിച്ച് എസ്എഫ്‌ഐക്കാര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടു പോയെന്നും ആത്മഹത്യയ്ക്കു കാരണം എസ് എഫ് ഐക്കാരും പ്രിന്‍സിപ്പലുമാണെന്നും പെണ്‍ക്കുട്ടിയുടെ കുറിപ്പില്‍ പറയുന്നു.
സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജ് ക്യംപസിനകത്ത് രക്തം വാര്‍ന്നു കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.