തിരുവനന്തപുരം: ബാലരാമപുരം ആര്‍സി സ്ട്രീറ്റില്‍ ആക്രിക്കട നടത്തുന്ന തമിഴ്‌നാട് സ്വദേശിയെ കടയില്‍ കയറി വെട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ശരവണന്‍ എന്നയാളെയാണ് ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ഉച്ചയ്ക്ക് ആക്രമിച്ചത്.
ബിനോയ് (22), പരുന്ത് സാജന്‍ എന്നു വിളിക്കുന്ന സാജന്‍ (30), സുജിത്ത് (30) എന്നിവരാണ് പിടിയിലായത്. രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല.
അക്രമികളെ കണ്ട് ഭയന്നോടിയ ശരവണന്‍ തൊട്ടടുത്തുള്ള ഡിസിസി ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഡി.പോളിന്റെ വീട്ടില്‍ ഓടിക്കയറിയതോടെ രക്ഷപ്പെടുകയായിരുന്നു. ഇതോടെ അക്രമികള്‍ തിരിച്ചുപോയി. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്.