കണ്ണൂര്‍: ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിന് ഇരയായി മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്നേ സമാന സംഭവം കണ്ണൂരില്‍ നടന്നു.
കണ്ണൂരിലെ അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ രാജേഷ് എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുള്ള മകന്റെ കൈ പിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.