പാലക്കാട്: പാലക്കാട് കണ്ണമ്പ്രയില്‍ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോക്കല്‍ സെക്രട്ടറി എം.കെ.സുരേന്ദ്രനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലത്തൂര്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം. ബൈക്കില്‍ പോകുന്ന വഴി സുരേന്ദ്രനെ ജീപ്പിടിപ്പിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ അയല്‍വാസിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ശിവദാസനാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.