ഡെറാഡൂണ്‍: വൃദ്ധ ദമ്പതികളുടെ മരണ ശേഷം അനധികൃതമായി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മഹിള മോര്‍ച്ച നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. മഹിള മോര്‍ച്ച നേതാവ് റീന ഗോയല്‍, രണ്ട് മക്കള്‍, ഒപ്പം പ്രവര്‍ത്തിക്കുന്ന ഒരാളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ ജയിലിടച്ചു.വൃദ്ധ ദമ്പതികളുടെ മക്കള്‍ അമേരിക്കയിലാണ് താമസിക്കുന്നതെന്നും ഇത് മുതലെടുത്താണ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും ക്ലമന്റ് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്എസ്‌ഐ പറഞ്ഞു. വൃദ്ധ ദമ്പതികളുടെ മകനാണ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.