തെലങ്കാന: ടോള്‍ പ്ലാസയിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഡിആര്‍ഐയുടെ ഹൈദരാബാദ് സോണല്‍ യൂണിറ്റാണ് 25 കിലോ സ്വര്‍ണം പിടികൂടിയത്. 11.63 കോടി രൂപ വിപണി വില വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹൈദരാബാദില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുളള പന്താംഗി ടോള്‍ പ്ലാസയിലായിരുന്നു സ്വര്‍ണ വേട്ട. കാറില്‍ കടത്താനായിരുന്നു ശ്രമം. 1000 ഗ്രാമിന്റെ വീതം ബിസ്‌കറ്റ് വലിപ്പത്തിലുളള 25 കഷ്ണങ്ങളായിട്ടായിരുന്നു സ്വര്‍ണം സൂക്ഷിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും ഡിആര്‍ഐ കേന്ദ്രങ്ങള്‍ അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയുള്‍പ്പെടെ സ്വര്‍ണക്കടത്ത് വ്യാപകമായതോടെ ഇത് തടയാന്‍ കര്‍ശന നടപടികളാണ് ഡിആര്‍ഐ സ്വീകരിച്ചുവരുന്നത്.
കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നിന്നും 3.8 കോടി രൂപയുടെ സ്വര്‍ണവും പിടികൂടിയിരുന്നു. 100 ഗ്രാമിന്റെ വീതം 69 സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്. വാഹനത്തില്‍ സ്വര്‍ണം കടത്താന്‍ സാദ്ധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.