അടിവസ്ത്രത്തില്‍ തുന്നി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി; 19 കാരി പിടിയില്‍

കോഴിക്കോട്: കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവുമായി 19 കാരി പിടിയിലായി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തിൽ തുന്നിച്ചേർത്താണ് സ്വർണം കടത്താൻ ശ്രമിച്ചത്.

യുവതിയുടെ പക്കൽ നിന്നും 1884 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ, വിമാനത്താവളത്തിന് പുറത്തു വെച്ചാണ് യുവതിയെ പൊലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. സ്വർണ കടത്തുകാരുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് നിഷേധിച്ചെങ്കിലും, യുവതിയുടെ ദേഹപരിശോധന നടത്തിയപ്പോൾ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

Top