തൊടുപുഴ: തൊടുപുഴയില്‍ നിന്നും ജെസിബി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ഉടമയുടെ പരാതിയില്‍ വാളയാറില്‍ നിന്നാണ് മുട്ടം പൊലീസ് ജെസിബിയും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെത്തിച്ച് പോളിച്ചു വില്‍ക്കുന്നവര്‍ക്ക് നല്‍കുകയായിരുന്ന ലക്ഷ്യമെന്ന് പ്രതികള്‍ മൊഴി നല്‍കി. പിടിയിലായ ആലപ്പുഴ സ്വദേശിയ മന്‍സൂര്‌റും തോടുപുഴക്കാരനായ അമലും വര്‍ഷങ്ങളായി ഇതേ ജെസിബിയില്‍ ജോലി ചെയ്തവരാണ്. ഇവരാണ് കൃത്യം ആസൂത്രണം ചെയ്തത്.
രാത്രിയില്‍ നമ്പര്‍ മാറ്റി ഓടിച്ചുകോണ്ടുപോവുകായിരുന്നു. കോയമ്പത്തൂരില്‍ എത്തിച്ച് പാര്‍ട്‌സുകള്‍ ആക്കുന്ന സംഘത്തിന് വില്‍ക്കുകയായിരുന്നു ലക്ഷ്യം. മോഷണം അറിഞ്ഞ പൊലീസ് അതിര്‍ത്തി കടക്കും മുന്‍പേ പ്രതികളെ പൊക്കി. ഓടിച്ചുകോണ്ടുപോകന്നതിനിടെ ജെസിബിയുടെ ടയര്‍ പഞ്ചറായതാണ് പ്രതികള്‍ക്ക് വിനയായത്. മന്‍സൂറിനും അമലിനും പുറമെ മറ്റുപ്രതികളായ പത്തനംതിട്ട സ്വദേശി ഷമീര്‍, തൊടുപുഴ സ്വദേശികളായ ശരത്, സനു മോന്‍ എന്നിവരും പിടിയിലായി.രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന ജെസിബിയുടെ ഇടുങ്ങിയ ക്യാബിനിലായിരുന്നു അഞ്ചുപേരുടെയും യാത്ര. പ്രതികളുടെ ആദ്യ മോഷണമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.