ഓവല്‍: ബിസിസിഐയുടെ അനുമതിയില്ലാതെ ഇംഗ്ലണ്ടിലെ പൊതുചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും വിവാദത്തില്‍. ഇംഗ്ലണ്ടില്‍ കൊവിഡുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും ടീം അംഗങ്ങള്‍ പൊതുചടങ്ങില്‍ പങ്കെടുക്കരുതെന്ന് ബിസിസിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കോലിയും ശാസ്ത്രിയും ലംഘിച്ചു എന്നാണ് കണ്ടെത്തല്‍.
ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. കഴിഞ്ഞ ദിവസം രവി ശാസ്ത്രിക്കും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനും ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധറിനും കൊവിഡ് പോസിറ്റീവായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐ വളരെ ഗൗരവമായാണ് ഇതിനെ കാണുന്നത്. ഉടന്‍ തന്നെ ഇരുവരില്‍ നിന്നും ബിസിസിഐ രേഖാമൂലം വിശദീകരണം വാങ്ങുമെന്നാണ് വിവരം.