attigal murder- anushathi

ആറ്റിങ്ങല്‍: സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്നും മകളെ കൊല്ലാന്‍ കൂട്ട് നിന്നിട്ടില്ലെന്നും അനുശാന്തി കോടതിയില്‍. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും മാതാപിതാക്കളേയും കുഞ്ഞിനേയും സംരക്ഷിക്കേണ്ടബാധ്യത തനിക്കുണ്ടെന്നും പ്രതി നിനോ മാത്യുവും കോടതിയില്‍ പറഞ്ഞു. ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അനുശാന്തിക്കും നിനോക്കും ശിക്ഷവിധിക്കുന്നത് സംബന്ധിച്ച വാദത്തിനിടെയായിരുന്നു ഇരുവരുടേയും പ്രതികരണം.

ആറ്റിങ്ങല്‍ കോലപാതകക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റം രണ്ട് പ്രതികളും നിഷേധിച്ചു. ആറ്റിങ്ങല്‍ തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന(57), മകന്‍ ലിജീഷിന്റെയും അനുശാന്തിയുടേയും നാല് വയസുകാരി മകള്‍ എന്നിവര്‍ 2014 ഏപ്രില്‍ 16നാണ് വീടിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ നിനോ മാത്യു(40)വിനേയും ഇതേ കമ്പനിയിലെ ജീവനക്കാരിയായിരുന്ന അനുശാന്തി(32)യേയും അന്നു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധവും ഭര്‍ത്താവിനേയും മകളേയും ഒഴിവാക്കി ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനവുമാണ് ഇരട്ടക്കൊലയിലേക്ക് പ്രതികളെ നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ലിജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് നിനോ മാത്യുവിനേയും അനുശാന്തിയേയും കുടുക്കിയത്.

Top