attigal twin murder-

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപതകക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവും തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചു.

ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവിന്, കാമുകി അനുശാന്തി എന്നിവര്‍ ചേര്‍ന്ന് ഒരുമിച്ച് ജീവിക്കുന്നതിനായി 2014ഏപ്രില്‍ 16നാണ് അനുശാന്തിയുടെ മൂന്നരവയസ്സുള്ള മകള്‍ സ്വാസ്തികയെയും, ഭര്‍തൃമാതാവ് ഓമനയേയും നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്.

കേരള മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ജഡ്ജി വി.ഷെര്‍സിയാണ് ശിക്ഷ വിധിക്കുക. ഒന്നും രണ്ടും പ്രതികളായ നിനോ മാത്യുവിനും, അനുശാന്തിക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തെറ്റ് ചെയ്തിട്ടില്ലെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കുറ്റക്കാരാണന്ന് കണ്ടെത്തിയ ദിവസം ഇരുവരും കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കൊലപാതകവും,ഗൂഢാലോചനയുമാണ് നിനോ മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. ഗൂഢാലോചനയും, തെളിവ് നശിപ്പിക്കലുമാണ് അനുശാന്തിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാമുകി അനുശാന്തിക്കൊപ്പം ഒരുമിച്ച് ജീവിക്കുന്നതിനായാണ് നിനോ മാത്യൂ ക്രൂരക്യത്യം നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വെള്ളിയാഴ്ച രണ്ട്‌പേരും പ്രതികളാണന്ന് കോടതി കണ്ടെത്തിയത്.

കോടതിവിധിയില്‍ സംതൃപ്തിയുണ്ടെന്ന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച രണ്ടാം പ്രതി അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആറ്റിങ്ങല്‍ എം.എല്‍.എ ബി.സത്യന്‍ എന്നിവര്‍ക്ക് ലിജീഷ് നന്ദി പറഞ്ഞു.

Top