തിരുവനന്തപുരം : ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി മല്‍സരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്. തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച എ സമ്പത്താകും സി.പി.എം സ്ഥാനാര്‍ത്ഥി.
ഇരുപത്തിയേഴ് വര്‍ഷമായി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന മണ്ഡലം. 69378 വോട്ടുകള്‍ക്കായിരുന്നു 2014ല്‍ ബിന്ദുകൃഷ്ണയുടെ പരാജയം. നിലവില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറും എല്‍.ഡി.എഫിനോപ്പമാണ്.
1989ല്‍ തലേക്കുന്നില്‍ ബഷീറാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഏറ്റവും ഒടുവിലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി.