Attingal Murder

തിരുവനന്തപുരം: ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പെണ്‍കുട്ടിയുടെ മൃതദേഹം വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി.

വെഞ്ഞാറമൂട് പുല്ലമ്പാറപാലാക്കോണം സ്വദേശി ശശിധരന്‍ നായരുടെ മകള്‍ സൂര്യാ എസ്.നായരാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. ഇന്ന് രാവിലെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിനടുത്തുള്ള ആദിത്യ ജൂവലറിക്ക് സമീപമുള്ള ഇടറോഡില്‍ മതിലിനോട് ചേര്‍ന്നാണ് കഴുത്തില്‍ വെട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ പത്തു മണിയോടെയാണ് സംഭവം.

യുവതിയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് രക്തം പുരണ്ട കത്തിയുമായി ഒരാള്‍ ഓടി മറയുന്നത് കണ്ടതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെഞ്ഞാറമൂട് സെന്റ്‌ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായ ഇവരുടെ ഐ.ഡി കാര്‍ഡ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്.

കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി രക്തം പുരണ്ട നിലയില്‍ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പൊലീസ് മൃതദേഹം ചിറയിന്‍കീഴ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Top