ലണ്ടന്‍: ഇലക്ട്രിക് കൂളന്റ് പമ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി 11.6 ലക്ഷം കാറുകള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഔഡി എ5 കാബ്രിയോലെറ്റ്, എ5 സെഡാന്‍, ഔഡി ക്യു 5, ഔഡി എ6, ഔഡി എ4 സെഡാന്‍, 2.0 ടര്‍ബോ എഫ്എസ്‌ഐ എന്‍ജിനുകളുള്ള എ4 ഓള്‍റോഡ് വാഹനങ്ങള്‍ എന്നീ കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. യുഎസില്‍ നിന്നു മാത്രമായി മൂന്നു ലക്ഷത്തില്‍ അധികം കാറുകളെ തിരികെ വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്.