‘വര്‍ക്ക് ഷോപ്പ് ഫസ്റ്റ്’ തന്ത്രത്തിന്റെ ഭാഗമായി ഔഡി ഇന്ത്യയിലെ തങ്ങളുടെ നാലാമത് സര്‍വീസ് സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യം വര്‍ക്ക്‌ഷോപ്പ് സജ്ജീകരിക്കുകയും ക്രമേണ ഷോറൂം സ്ഥാപിക്കുകയുമാണ് കമ്പനിയുടെ ഉദ്ദേശ്യം.
തിരുവനന്തപുരത്ത് ആരംഭിച്ചത് കേരളത്തിലെ മൂന്നാമത്തെ സര്‍വീസ് സെന്ററാണെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിങ് ധില്ലനും ഔഡി സര്‍വീസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡീലര്‍ മിതേഷ് പട്ടേലും അറിയിച്ചു. കൊച്ചിക്കും കോഴിക്കോടിനും പുറമെയാണിത്. ദിവസം 26 കാറുകള്‍ സര്‍വീസ് ചെയ്യാവുന്ന തരത്തിലുള്ള സജ്ജീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
16000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 13 കവേഡ് ബേകള്‍ അടക്കം ബോഡി ഷോപ്പ് സൗകര്യങ്ങളോടെയാണ് തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിന് എതിര്‍വശം ദേശീയപാതയില്‍ സര്‍വീസ് സെന്റര്‍ തുറന്നിരിക്കുന്നത്.