ഓഡിയുടെ Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍

audi-Q3,Q7

ഢംബര വാഹന നിര്‍മാതാക്കളായ ഓഡിയുടെ Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. കഴിഞ്ഞ മാസമാണ് Q5 പെട്രോളിന്റെ അവതരണ വേളയില്‍ പുതിയ ഡിസൈന്‍ എഡിഷനുകളെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നത്.

40.76 ലക്ഷം രൂപയാണ് ഓഡി Q3 ഡിസൈന്‍ എഡിഷന് വില. 82.37 ലക്ഷം രൂപ വിലയില്‍ ഓഡി Q7 ഡിസൈന്‍ എഡിഷന്‍ വിപണിയില്‍ ലഭ്യമാകും. ഇരു എസ് യു വികളുടെ എഞ്ചിനില്‍ മാറ്റങ്ങളൊന്നും തന്നെയില്ല.

audi-q3-design-edition-side-profile-1531834218

കോസ്മറ്റിക് അപ്ഡേറ്റുകളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമാണ് Q7, Q3 ഡിസൈന്‍ എഡിഷനുകളുടെ പ്രധാന വിശേഷം. തിളക്കമാര്‍ന്ന ക്രിസ്റ്റല്‍ ക്ലിയര്‍ ടെയില്‍ലൈറ്റുകളും നാപ്പ ലെതര്‍ സീറ്റ് അപ്ഹോള്‍സ്റ്ററിയും ഓഡി Q3 ഡിസൈന്‍ എഡിഷന്‍ പുതുതായി അവകാശപ്പെടും.

ഗ്ലോസ് ബ്ലാക് ഫിനിഷുള്ള അഞ്ചു സ്പോക്ക് അലോയ് വീല്‍ ശൈലിയും മോഡലില്‍ എടുത്തുപറയണം. എസ് യു വിയുടെ പിന്‍ ഡോറില്‍ പതിഞ്ഞിട്ടുള്ള ക്വാട്ട്രോ ബാഡ്ജിംഗ് ഡിസൈന്‍ എഡിഷന്റെ മാത്രം പ്രത്യേകതയാണ്.

ഓഡി Q7 ഡിസൈന്‍ എഡിഷനില്‍ പിന്‍നിര സീറ്റുകളിലെ സുഖസൗകര്യങ്ങള്‍ ഓഡി പുതുക്കി. ഓഡി കൂള്‍ ബാഗും ക്യാബിനില്‍ ഒരുങ്ങുന്നുണ്ട്. നീലയും പച്ചയും ഇടകലര്‍ന്ന നിറശൈലിയാണ് അകത്തളത്തിന്. പരിഷ്‌കരിച്ച ഇരുണ്ട എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ Q7 ഡിസൈന്‍ എഡിഷന്റെ പിന്നഴക് കൂട്ടും.

audi-q7-design-edition-rear-design-1531834191

നിലവിലുള്ള 1.4 ലിറ്റര്‍ TFSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനുകള്‍ ഓഡി Q3 ഡിസൈന്‍ എഡിഷനില്‍ തുടരുന്നു. Q3 -യിലുള്ള ഇരു എഞ്ചിന്‍ പതിപ്പുകളും 148 bhp കരുത്തുവീതം പരമാവധി സൃഷ്ടിക്കും.

Q7 ഡിസൈന്‍ എഡിഷനില്‍ 3.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ 245 bhp കരുത്തും 2.0 ലിറ്റര്‍ TFSI പെട്രോള്‍ എഞ്ചിന്‍ 248 bhp കരുത്തും പരമാവധി അവകാശപ്പെടും.

Top