ഇലക്ട്രിക് വാഹന വില്‍പ്പന വ്യാപിപ്പിക്കാന്‍ ഔഡി

Audi

ഗോളതലത്തില്‍ തന്നെ ഇലക്ട്രിക് വാഹന വില്‍പ്പന വ്യാപിപ്പിക്കുവാനുള്ള ശ്രമവുമായി ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി.

പൂര്‍ണമായും പരിസ്ഥിതി മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ മെക്‌സിക്കോയിലും ഹംഗറിയിലുമടക്കം വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് ഔഡി പ്രഖ്യാപിച്ചിരിക്കുന്നത്.

ജര്‍മനിയിലെ ഇന്‍ഗോള്‍സ്റ്റാഡിനും നെക്കര്‍സമിനും പുറമെ ബെല്‍ജിയത്തിലും മെക്‌സിക്കോയിലും ഹംഗറിയിലും ഔഡിക്ക് നിര്‍മാണ ശാലകളുണ്ട്.

വരുന്ന ഏഴു വര്‍ഷത്തിനകം ഇരുപതിലേറെ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഔഡിയുടെ ലക്ഷ്യം.

ഇതില്‍ പന്ത്രണ്ട് എണ്ണത്തോളം ബാറ്ററിയില്‍ തന്നെ ഓടുന്നവയാകുമെന്ന് ഡവലപ്‌മെന്റ് വിഭാഗം മേധാവി പീറ്റര്‍ മെര്‍ടെന്‍സ് അറിയിച്ചിരുന്നു.

Top