ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന വിപണി ഉണരുകയാണ്. പ്രീമിയം ഇലക്ട്രിക്ക് വാഹന വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഒകോട്ബ്റില്‍ എത്തിയ മെഴ്‌സിഡസ് ബെന്‍സിന്റെ ഇക്യൂസി ഇലക്ട്രിക് എസ്യുവിയും ജാഗ്വര്‍ ഈ വര്‍ഷം അവതരിപ്പിച്ച ഐ-പെയ്‌സുമാണ് താരങ്ങള്‍. അതെസമയം അടുത്ത മാസം ഇരു ഇലക്ട്രിക്ക് എസ്യുവികളോടും കൊമ്പുകോര്‍ക്കാന്‍ ഓഡി ഇ-ട്രോണ്‍ ഇലക്ട്രിക്ക് എസ്യുവി എത്തും.
ഓഡി ഇന്ത്യ തന്നെയാണ് ഇ-ട്രോണ്‍ ഇലക്ട്രിക്ക് എസ്യുവിയുടെ ലോഞ്ച് സ്ഥിരീകരിച്ചത്. അടുത്ത മാസം 22നാണ് ലോഞ്ച് ക്രമീകരിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് ഓഡി ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ബുക്കിങ് ആരംഭിച്ചതായാണ് വിവരം. എസ്യുവി ബോഡി സ്‌റ്റൈലിലും സ്‌പോര്‍ട്ട്ബാക്ക് ബോഡി ശൈലിയിലും ഓഡി ഇ-ട്രോണ്‍ ഇന്ത്യയിലെത്തും.
ഓഡി കാറുകളുടെ മുഖമുദ്രയായ സിംഗിള്‍-പീസ് ഗ്രില്‍, മാട്രിക്‌സ്-എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകള്‍. കൂടുതല്‍ സ്പോര്‍ട്ടി ലുക്കിനായി ബമ്പറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
ഔഡിയുടെ A6, A8L, Q8 വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയര്‍ ആണ്. 10.1-ഇഞ്ച് എംഎംഐ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവയാണ് ഇന്റീരിയറിലെ എടുത്തുപറയേണ്ട ആകര്‍ഷണങ്ങള്‍. ബ്ലാക്ക്, ബ്ലാക്ക്/ബ്രൗണ്‍, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇ-ട്രോണ്‍ വാങ്ങാം. ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.