ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍. രണ്ട് വര്‍ഷം മുമ്പ് ആഗോള വിപണിയിലെത്തിയ ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. ജൂലൈ 22നാണ് ഔഡി ഇട്രോണ്‍ 50, ഔഡി ഇട്രോണ്‍ 55, ഔഡി ഇട്രോണ്‍ സ്‌പോര്‍ട്ബാക്ക് 55 എന്നീ ഇലക്ട്രിക് മോഡലുകള്‍ എന്നീ ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
ഇതിന് മുന്നോടിയായി ഔഡി ഇന്ത്യ സവിശേഷ സര്‍വീസ്, വാറന്റി, ബൈബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സര്‍വ്വീസ് പ്ലാനുകള്‍, വാറന്റി ഉള്‍പ്പെടെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മുതല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സര്‍വീസ് പ്ലാനുകള്‍, 2 വര്‍ഷത്തെ സ്റ്റാന്‍ഡേഡ് വാറന്റി, 8 വര്‍ഷം വരെയോ 1.60 ലക്ഷം കിമീ വരെയോ ഹൈ വോള്‍ട്ടേജ് ബാറ്ററി വാറന്റി എന്നിവയാണ് ഇവയില്‍ പ്രധാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഔഡി കാറുകളുടെ മുഖമുദ്രയായ സിംഗിള്‍പീസ് ഗ്രില്‍, മാട്രിക്‌സ്എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഓഡി ഇട്രോണിന്റെ സവിശേഷതകള്‍. കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിനായി ബമ്പറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഔഡി ഇ ട്രോണ്‍, ഔഡി ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നീ പെര്‍ഫോമന്‍സ് ഇലക്ട്രിക് എസ്‌യുവികളുടെ പ്രീ ബുക്കിംഗ് കമ്പനി ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.