ഔഡിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ കരുത്തുറ്റ പുതിയ മോഡല്‍ ആര്‍.എസ്.5 സ്‌പോര്‍ട്ബാക്ക് വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എക്‌സ് ഷോറൂം വില 1.04 കോടി രൂപയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

450 എച്ച്.പി. പവറും 600 എന്‍.എം. ടോര്‍ക്കും തരുന്ന 2.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി6 ടി.എഫ്.എസ്.ഐ. എന്‍ജിനാണ് ഈ കാറിന്റെ ഹൃദയം. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്‍ഡ് മതി. ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ വേഗവും ഈ മോഡലിന് സ്വന്തമാണ് – മണിക്കൂറില്‍ 250 കിലോമീറ്റര്‍. കരുത്തിന് പേരുകേട്ട ഔഡി ആര്‍.എസ്.5-ന്റെ സ്‌പോര്‍ട്ബാക്ക് ആദ്യമായാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് ഔഡി ഇന്ത്യ പറയുന്നു.

സിബിയു റൂട്ട് വഴി രാജ്യത്തെത്തിക്കുന്ന പുതുക്കിയ മോഡലിന് പുതുക്കിയ ബാഹ്യ രൂപകല്‍പ്പനയും പുതിയ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ലഭിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് മോഡലുകളെ കമ്പനി അവതരിപ്പിച്ചത്. RS 5 സ്പോര്‍ട്ട്ബാക്കിന് പുതിയ സിംഗിള്‍ ഫ്രെയിമാണ് ലഭിക്കുന്നത്. പിന്നിലേക്ക് വന്നാല്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ടെയില്‍ ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, നവീകരിച്ച ഡിഫ്യൂസര്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

 

Top