ഓഡി Q 5 പെട്രോള്‍ വേരിയന്റ് ഇന്ത്യയില്‍ ; വില 55.27 ലക്ഷം

Audi-Q5

ന്യൂഡല്‍ഹി: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ Q 5 ഇന്ത്യന്‍ വിപണിയില്‍. 55.27 ലക്ഷം രൂപ വിലവരുന്ന കാറിന്റെ പെട്രോള്‍ വകഭേദമാണ് ഇന്ത്യയില്‍ വന്നിരിക്കുന്നത്.

2017 ല്‍ പുറത്തിറങ്ങിയ വോള്‍വോ XC60 ലെക്‌സസ് എന്‍ എക്‌സ് എന്നിവയുടെ പാത പിന്തുടര്‍ന്നാണ് ഓഡി Q 5 ന്റെ വരവ്. മോഡലിന്റെ ഡീസല്‍ വകഭേദം ജനുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. 248 ബി.എച്ച്.പി കരുത്തും 370 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും.

0_578_872_0_70_http___cdni.autocarindia.com_ExtraImages_20180628022706_Rahil-Ansari-Audi-Q5

ഡീസല്‍ പതിപ്പില്‍ നിന്നും കാര്യമായ വ്യത്യസ്തത വരുത്താതെയാണ് പെട്രോള്‍ വേരിയന്റ് വിപണിയില്‍ വരുന്നത്. Q 7 ന്റെ പെട്രോള്‍ മോട്ടോര്‍ പവറിനോട് സാമ്യമുള്ളതായിരിക്കും Q 5 ന്റെത്. മുന്ന് തലത്തിലുള്ള കാലാവസ്ഥ നിയന്ത്രണ ഭാഗവും. എല്‍ ഇ ഡി ഹെഡ്‌ലാമ്പ്, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. മനോഹരമായ സൗണ്ട് സിസ്റ്റം എന്നിവയാണ് Q 5 ന്റെ പ്രത്യേകതകള്‍.

Top