യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ക്യൂ2 ചെറു എസ്.യു.വി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനൊരുങ്ങി ഔഡി. വാഹനങ്ങളില്‍ ആഡംബരത്തിന്‌റെ ജര്‍മ്മന്‍ വാക്കായ ഔഡി ക്യൂ2 ചെറു എസ്.യു.വിയുടെ ബുക്കിങ്ങ് ആരംഭിച്ചു. യുവത്വത്തെ ലക്ഷ്യമിട്ട് സ്പോര്‍ട്ടി ഭാവവും മികച്ച പ്രകടനവും ഉറപ്പ് നല്‍കുന്ന വാഹനത്തിന്റെ ലോഞ്ച് അധികം വൈകാതെയുണ്ടാകുമെന്നാണ് സൂചന.
2020-ല്‍ ഔഡി ഇന്ത്യയില്‍ എത്തിക്കുന്ന അഞ്ചാമത്തെ വാഹനമാണ് ഔഡി ക്യൂ2. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി ഔഡിയുടെ ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയുമാണ് ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നത്.
6.5 സെക്കന്റില്‍ പൂജ്യത്തില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ക്യൂ2-ന് സാധിക്കും. ഔഡിയുടെ 2.0 ലിറ്റര്‍ ടി.എഫ്.എസ്.ഐ ക്വാട്രോ എന്‍ജിനായിരിക്കും ക്യൂ2വിന് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് 190 ബി.എച്ച്.പി പവറും 320 എന്‍.എം ടോര്‍ക്കുമേകും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനായിരിക്കും ഇതില്‍ നല്‍കുക.
ഔഡിയുടെ ഡിസൈന്‍ ശൈലി പിന്തുടര്‍ന്നുള്ള രൂപകല്‍പ്പനയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലൈറ്റും ഡിആര്‍എല്ലും, ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍വ്യു മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയവയാണ് ടീസറില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍.