Q സീരീസില്‍ ഓഡി നിരത്തിലെത്തിക്കുന്ന ഏറ്റവും ചെറിയ വാഹനമായിരിക്കും Q 2. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഓഡി മിനി എസ്.യു.വി ശ്രേണിയില്‍ അവതരിപ്പിക്കുന്ന Q 2 ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറക്കും.
2016 ജെനീവ ഓട്ടോഎക്‌സ്‌പോയിലാണ് Q 2 മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.നിലവില്‍ Q 3, Q 5, Q 7 എന്നീ എസ്.യു.വി മോഡലുകളാണ് Q സീരിസില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.
എസ്.യു.വി മാര്‍ക്കറ്റില്‍ രാജ്യത്തെ മികച്ച സാധ്യത കണക്കിലെടുത്താണ് ആഡംബര ശ്രേണിയില്‍ വില കുറഞ്ഞ മോഡലുമായി കമ്പനി എത്തുന്നത്. 25 ലക്ഷമാണ് ഏകദേശ വിപണി വില.
ഡല്‍ഹിയിലെ ഡീസല്‍ വാഹനങ്ങളുടെ നിരോധനം കണക്കിലെടുത്ത് പെട്രോള്‍ പതിപ്പായിരിക്കും ആദ്യം പുറത്തിറക്കുക. ടിഎഫ്എസ്‌ഐ എഞ്ചിനില്‍ മൂന്ന് വേരിയന്റുകളില്‍ മോഡല്‍ ലഭ്യമാകും.
എസ്.യു.വി പ്രീമിയം ഹാച്ച് ബാക്ക് കോമ്പിനേഷനില്‍ അണിയിച്ചൊരുക്കിയ രൂപമാണ് Q 2. മുന്‍ മോഡലായ Q 3 യുടെ ഇന്റിരിയലിന്റെ തനിപകര്‍പ്പാണ് കമ്പനി പുതിയ മോഡലിനും നല്‍കിയത്.
1.0 ലിറ്റര്‍ ടി.എഫ്.എസ്.ഐ ത്രി സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 116 എച്ച് പി കരുത്തും, 1.4 ടിഎഫ്എസ്‌ഐ എഞ്ചിന്‍ 150 എച്ച്പി കരുത്തും, 2.0 ടിഎഫ്എസ്‌ഐ എഞ്ചിന്‍ 190 എച്ച്പി കരുത്തും നല്‍കും. 5 സ്‌പോക്ക് ഡിസൈനില്‍ 19 ഇഞ്ച് ടയറുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.
പെട്രോള്‍ ലോഞ്ചിനുശേഷം 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിന്‍ മോഡലുകളും കമ്പനി രാജ്യത്തെത്തിക്കാനാണ് സാധ്യത. മികച്ച സാങ്കേതിക വിദ്യയില്‍ ഒരുക്കിയ ഡ്രൈവ് അസിസ്റ്റ് സിസ്റ്റമാണ് പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.