പുതിയ Q5 സ്‌പോർട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോർട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിൻ 2.0 ലിറ്റർ ടർബോ ഡീസലായിരിക്കും, ഇത് 204 bhp കരുത്തും 400 Nm torque ഉം നിർമ്മിക്കുന്നു. ഏഴ് സ്പീഡ് S-ട്രോണിക് ഡ്യുവൽ ക്ലച്ച് ഓട്ടോ ഗിയർബോക്‌സും ക്വാട്രോ ഓൾ-വീൽ ഡ്രൈവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡീസൽ എഞ്ചിൻ ഒരു ആഡ്ബ്ലൂ-സജ്ജീകരിച്ച ഡ്യുവൽ-SCR സിസ്റ്റത്തിലുള്ള യൂറോ VI കംപ്ല്യന്റ് യൂണിറ്റാണ്. നാല് സിലിണ്ടർ TFSI പെട്രോൾ എഞ്ചിനും, വലുതും ശക്തവുമായ V6 ഡീസൽ യൂണിറ്റും ഔഡി വാഗ്ദാനം ചെയ്യും. കൂപ്പ് അനുപാതവും സ്വൂപ്പിംഗ് റൂഫുമുള്ള മികച്ച എസ്‌യുവിയാണ് Q5 സ്‌പോർട്‌ബാക്ക്. കൂപ്പ് ലൈനുകൾക്ക് പുറമെ, അടുത്തിടെ പ്രദർശിപ്പിച്ച Q5 ഫെയ്‌സ്‌ലിഫ്റ്റിൽ നാം കണ്ട എല്ലാ അപ്‌ഡേറ്റുകളിലും Q5 സ്‌പോർട്ബാക്ക് പായ്ക്ക് ചെയ്യുന്നു.
റാക്ക് ചെയ്ത ടെയിൽഗേറ്റിന് ഒരു ബിൽറ്റ്-ഇൻ സ്‌പോയ്‌ലർ ലഭിക്കുന്നു, എസ്‌യുവിയുടെ ഡ്രാഗ് കോഫിഫിഷ്യന്റ് വെറും 0.30 ആണ്. ഫ്രണ്ട് എന്റിന് സിംഗിൾ-ഫ്രെയിം ഗ്രില്ല് ലഭിക്കുന്നു, അത് കാറിനെ വിശാലമാക്കും.
മുൻവശത്ത് ബമ്പറിന്റെ താഴത്തെ പകുതിയിലും വശങ്ങളിലെ സ്കെർട്ടിംഗുകളിലും Q5 സ്‌പോർട്‌ബാക്കിന് സിൽവർ ട്രീറ്റ്മെന്റ് ലഭിക്കുന്നു. ടെയിൽ ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ക്രോം ട്രിം പീസും വാഹനത്തിൽ വരുന്നു. സ്റ്റാൻഡേർഡ് Q5 പോലെ ഹെഡ്‌ലാമ്പുകളിൽ മാട്രിക്സ് എൽഇഡി ടെക്ക് സവിശേഷതയുണ്ടെങ്കിലും സ്‌പോർട്‌ബാക്കിന് ഒഎൽഇഡി ടെയിൽ ലാമ്പുകളും ലഭിക്കുന്നു.
കൂടാതെ ഉപയോക്താക്കൾക്ക് Q5 -ന്റെ വ്യത്യസ്ത ലൈറ്റിംഗ് സജ്ജീകരണങ്ങൾക്കിടയിൽ നിന്ന് തെരഞ്ഞെടുക്കാനും കഴിയും. ഹെഡി-അപ്പ് ഡിസ്‌പ്ലേയും 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുള്ള 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഔഡി Q5 സ്‌പോർട്ബാക്കിന് ലഭിക്കുന്നത്. കൂടാതെ, കാറിന് ഔഡിയുടെ പുതിയ MIB 3 അല്ലെങ്കിൽ മോഡുലാർ ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്ഫോം ലഭിക്കുന്നു. ബൂട്ട് സ്പേസ് സ്റ്റാൻഡേർഡ് സീറ്റിംഗിൽ 510 ലിറ്റർ, അല്ലെങ്കിൽ അഡ്ജസ്റ്റ് റിയർ സീറ്റ് പാക്കേജിൽ 570 ലിറ്ററാണ്. Q5 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും