റോം: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പുനര്‍വിചാരണ നടത്താന്‍ ഇറ്റലിയിലെ പരമോന്നത കോടതിയുടെ ഉത്തരവ്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫിന്‍മെക്കാനിക്ക കമ്പനിയുടെ മുന്‍ മേധാവി, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് മുന്‍ സിഇഒ എന്നിവരെയാണ് വീണ്ടും വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ഏപ്രിലിലാണ് ഫിന്‍മെക്കാനിക്ക കമ്പനി മുന്‍ മേധാവി ഗിസപ്പെ ഓര്‍സിക്ക് നാലര വര്‍ഷത്തേയും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് മുന്‍ സിഇഒ ബ്രൂണോ സ്പാഗ്‌നോളിനിക്ക് നാലു വര്‍ഷവും തടവും ഇറ്റലിയിലെ കോടതി ശിക്ഷിച്ചിരുന്നത്.
ഈ വിധിക്കെതിരേ ഇരുവരും നല്‍കിയ അപ്പീല്‍ കണക്കിലെടുത്താണ് പുനര്‍വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെ വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.