ഓക്‌സ്‌ഫോര്‍ഡ് സർവ്വകലാശാലയിലെ കോളേജിൽ നിന്ന് സൂകിയുടെ ചിത്രം നീക്കി

ലണ്ടന്‍: മ്യാന്‍മര്‍ പ്രധാനമന്ത്രി ആഗ് സാന്‍ സൂകിയുടെ ചിത്രം ഓക്‌സ്‌ഫോര്‍ഡ് സർവ്വകലാശാലയിലെ കോളേജിൽ നിന്ന് നീക്കി.

കോളേജിലെ പൂർവ്വ വിദ്യാര്‍ഥിനി കൂടിയായ സൂകിയുടെ ചിത്രം പ്രധാന കവാടത്തിലാണ് വച്ചിരുന്നത്.

ചിത്രം മാറ്റിയതിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. റോഹിങ്ക്യന്‍ മുസ്‌ളീങ്ങളോട് കടുത്ത നിലപാട് എടുത്തതാണ് കാരണമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

67ല്‍ സെന്റ് ഹ്യൂസ് കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. മ്യാന്‍മര്‍ രാഷ്ട്രീയത്തില്‍ മിന്നലായി മാറിയ അവരുടെ ചിത്രം 99 മുതല്‍ പ്രധാന കവാടത്തില്‍ വച്ചിരുന്ന ചിത്രം സ്‌റ്റോര്‍ റൂമിലേക്ക് മാറ്റുകയായിരുന്നു.

ചിത്രത്തിന് പകരം പുതിയ പെയിന്റിങ്ങ് അവിടെ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Top