ഓങ് സാന്‍ സ്യൂചിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ തീരുമാനം

Aung San Suu Kyi

ഒട്ടാവ: മ്യാന്‍മര്‍ വിമോചന നായിക ഓങ് സാന്‍ സ്യൂചിയുടെ പൗരത്വം റദ്ദാക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റിന്റെ തീരുമാനം. റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സ്യൂചിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതിനെ തുടര്‍ന്നാണ് കാനഡ തീരുമാനം എടുത്തത്.

കാനഡയുടെ വിദേശകാര്യ വക്താവ് ആദം ഓസ്റ്റിനാണ് സ്യൂചിയുടെ പൗരത്വം എടുത്തു കളയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2007ലാണ് അദരസൂചകമായി സ്യൂചിയ്ക്ക് കാനഡ പൗരത്വം നല്‍കിയത്. മ്യാന്‍മറില്‍ സൈന്യം വംശഹത്യയാണ് നടത്തുന്നതെന്ന് കാനഡ നേരത്തേ പറഞ്ഞിരുന്നു.

Top