അഴിമതിക്കേസ്; ഓങ് സാങ് സൂചിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

അഴിമതിക്കേസിൽ മ്യാൻമർ മുൻ വിദേശകാര്യമന്ത്രിയും നൊബേൽ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്. 60,000 യുഎസ് ഡോളറും സ്വർണവും കൈക്കൂലിയായി വാങ്ങിയെന്നാണ് സൂചിക്ക് നേരെയുള്ള കേസ്.

സൂചിക്കെതിരെയുള്ള 11 അഴിമതിക്കേസുകളിൽ ആദ്യത്തേതിന്റെ വിധിയാണ് മ്യാൻമർ കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്. ഓരോ കേസിനും പരമാവധി 15 വർഷം വരെയാണ് ശിക്ഷാ കാലാവധി. കേസ് സംബന്ധിച്ച കോടതി വിചാരണകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കും വിലക്കുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകരെയും മ്യാൻമർ കോടതി വിലക്കിയിട്ടുണ്ട്.

Top