ഓങ് സാന്‍ സൂചിക്ക് ഭാഗിക മാപ്പ് നല്‍കി പട്ടാള ഭരണകൂടം

യാങ്കൂണ്‍: മ്യാന്‍മറിലെ ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിക്ക് ഭാഗികമായി മാപ്പ് നല്‍കി പട്ടാള ഭരണകൂടം. 2021 ല്‍ പട്ടാളം അധികാരം പിടിച്ചത് മുതല്‍ ജയിലില്‍ കഴിയുന്ന ഓങ് സാന്‍ സൂചിയെ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.

ബുദ്ധമത വിശ്വാസ പ്രകാരമുള്ള ശ്രേഷ്ഠ മാസങ്ങളുടെ ഭാഗമായി ഏഴായിരം തടവുകാര്‍ക്ക് മാപ്പു നല്‍കുന്നുവെന്നും ഇക്കൂട്ടത്തില്‍ സൂചിയുടെ അഞ്ചു കേസുകളും ഉള്‍പ്പെടുത്തുന്നു എന്നുമാണ് പട്ടാള ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഈ കേസുകളില്‍ സൂചിക്ക് വിധിച്ച 33 വര്‍ഷത്തെ തടവുശിക്ഷയാണ് ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സൂചിക്ക് എതിരെ അഴിമതി അടക്കം 14 കേസുകള്‍ കൂടി പട്ടാള ഭരണകൂടം ചുമത്തിയിട്ടുള്ളതിനാല്‍ വീട്ടു തടങ്കല്‍ തുടരാനാണ് സാധ്യത.

Top