യംഗോൺ : മ്യാൻമർ ഭരണാധികാരി ആങ് സാൻ സൂകിയുടെ യംനഗോണിലെ വസതിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം. സ്റ്റേറ്റ് കൗൺസിലർ ഡയറക്ടർ ജനറൽ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമണത്തിൽ ആളപായങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടന്ന സമയത്ത് ആങ് സാൻ സൂകി വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും, ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് ചൈനിസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.