കൊച്ചിയിലെ പല ഭാഗങ്ങളിലായി ഹനാന്‍ മീന് വില്‍ക്കുന്നുണ്ട് ; പിന്തുണയുമായി ആയുര്‍ഗ്രാം ആശുപത്രി ഉടമ

കോഴിക്കോട് : കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ് സോഷ്യല്‍ മീഡിയയില്‍ താരമായ ഹനാന് പിന്തുണയുമായി ആയുര്‍ഗ്രാം ആശുപത്രി ഉടമ. നാല് വര്‍ഷമായി ഹനാനെ അറിയാം, കലാഭവന്‍ മണിയുടെ നിര്‍ദേശമനുസരിച്ച് ഹനാനെ ആറ് മാസത്തോളം ചികിത്സിച്ചിരുന്നുവെന്നും ആശുപത്രി ഉടമ വിശ്വനാഥന്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസമായി കൊച്ചിയിലെ പല ഭാഗങ്ങളിലായി ഹനാന്‍ മീന്‍ വില്‍ക്കുന്നുണ്ട്. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Top