ലിംഗഭേദം വേണ്ടെന്ന് ഓസ്ട്രേലിയൻ സർക്കാർ ഏജൻസി

മെൽബൺ: സ്കൂളുകളിൽ ലിംഗസമത്വം ഉറപ്പാക്കാനും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കടുതൽ പരിഗണന നല്‍കാനുമായി ഓസ്ട്രേലിയയിൽ പുതിയ ക്യാംപയിൻ. ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിക്കാനായി പുരുഷനോ സ്ത്രീയോ എന്നു വ്യക്തമാക്കുന്ന സര്‍വനാമങ്ങളും വിളിപ്പേരുകളും വേണ്ടെന്നാണ് ഓസ്ട്രേലിയൻ സർക്കാർ നിയന്ത്രണത്തിലുള്ള നോര്‍ത്ത് വെസ്റ്റേൺ മെൽബൺ പ്രൈമറി ഹെൽത്ത് നെറ്റ്‍‍വര്‍ക്ക് ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി സ്ഥാപനത്തിൻ്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും വലിയ ക്യാംപയിൻ തുടങ്ങിയിട്ടുണ്ട്.

ന്യൂനപക്ഷലിംഗക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്നതാണ് ഓസ്ട്രേലിയയിൽ തുടക്കമിട്ട #SpeakingUpSpeaksVolumes എന്ന ക്യാംപയിൻ്റെ ഉദ്ദേശം. പൊതുസ്ഥലങ്ങളിൽ എല്ലാ ലിംഗക്കാര്‍ക്കും പൊതുവായി ഉപയോഗിക്കാവുന്ന യൂണിസെക്സ് ശുചിമുറികള്‍ ഒരുക്കണമെന്നും എല്ലാ ലിംഗക്കാരെയും ഉള്‍പ്പെടുത്തുന്ന സ്പോര്‍ട്സ് ടീമുകള്‍ രൂപീകരിക്കണമെന്നുമാണ് ആവശ്യം. ഇതിനൊപ്പമാണ് വ്യക്തികളുടെ ലിംഗം ഏതാണെന്നു വ്യക്തമാക്കുന്ന വിളിപ്പേരുകള്‍ വേണ്ടെന്നു പിഎച്ച്എൻ നിര്‍ദേശിക്കുന്നു.

Top