ഇന്ത്യക്കെതിരായ അവസാന മൂന്ന് ടി-20കളില്‍ നിന്ന് ആറ് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ഓസ്‌ട്രേലിയ. ഗ്ലെന്‍ മാക്‌സ്വല്‍, സ്റ്റീവ് സ്മിത്ത്, ആദം സാമ്പ തുടങ്ങി പ്രധാന താരങ്ങള്‍ അടക്കമുള്ളവര്‍ക്കാണ് വിശ്രമം നല്‍കിയത്. പകരം നാല് താരങ്ങളെ ഓസ്‌ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0നു മുന്നിലാണ്.
യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകര്‍ത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ കളി ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 209 റണ്‍സ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന ഇന്ത്യ അടുത്ത കളി ആദ്യം ബാറ്റ് ചെയ്ത് 236 റണ്‍സെന്ന വിജയലക്ഷ്യം വച്ച് 44 റണ്‍സിനു വിജയിച്ചു. യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിവര്‍ ബാറ്റിംഗിലും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ബൗളിംഗിലും തിളങ്ങി. മുകേഷ് കുമാറിന്റെ ഡെത്ത് ഓവറുകളും ശ്രദ്ധേയമായിരുന്നു.ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്നാണ് നടക്കുക. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ കൂടി വിജയിക്കാനായാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കും.
സ്റ്റീവ് സ്മിത്ത്, ആദം സാമ്പ, ഗ്ലെന്‍ മാക്‌സ്വല്‍ എന്നിവര്‍ക്കൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് ഷോണ്‍ ആബട്ട് എന്നിവരെയും ഓസ്‌ട്രേലിയ റിലീസ് ചെയ്തു. ഇതില്‍ സാമ്പയും സ്മിത്തും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. മറ്റുള്ളവര്‍ നാളെ മടങ്ങുമെന്നാണ് വിവരം. ഇവര്‍ക്ക് പകരം ബൗളിംഗ് ഓള്‍റൗണ്ടര്‍ ബെന്‍ ഡ്വാര്‍ഷുയിസ്, സ്പിന്നര്‍ ക്രിസ് ഗ്രീന്‍, ബാറ്റര്‍ ബെന്‍ മക്‌ഡെര്‍മോര്‍ട്ട്, വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പെ എന്നിവരെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. സ്മിത്ത് മടങ്ങിയതിനാല്‍ മാത്യു ഷോര്‍ട്ടിനൊപ്പം ട്രാവിസ് ഹെഡ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.