ക്വീൻസ്ലാൻഡ് : ഓസ്ട്രേലിയയിൽ ഞായറാഴ്ച മാത്രം അനുഭവപ്പെട്ടത് 176,000 ഇടിമിന്നൽ ആക്രമണങ്ങളെന്ന് റിപ്പോർട്ട്.
ഓസ്‌ട്രേലിയൻ സംസ്ഥനമായ ക്വീൻസ്ലാൻഡിലാണ് ഒരുലക്ഷത്തിലധികം ഇടിമിന്നലുകൾ ഉണ്ടായത്. മിന്നലുകൾക്കൊപ്പം കഠിനമായ കൊടുങ്കാറ്റും ഉണ്ടായി.
ഞായറാഴ്ച രാത്രിയാണ് ഇടിമിന്നലുകൾ ഉണ്ടയാതെന്ന് കാലാവസ്ഥാ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
പ്രക്ഷുബ്ധാവസ്ഥയിലുള്ള കാലാവസ്ഥയിൽ ഫോട്ടോഗ്രാഫർമാർക്ക് മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊടുങ്കാറ്റിന്റെ ഫലമായി 4,000 വീടുകൾക്ക് വൈദുതി നഷ്ടമായി. കടുത്ത കൊടുങ്കാറ്റ് ഉണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ അതോറിറ്റി അറിയിച്ചു.
റിപ്പോർട്ട് : രേഷ്മ പി .എം