ഇപ്പോള്‍ മനസ്സിലായി കാണികളുടെ വില; ഗാലറിയില്‍ പന്ത് തിരഞ്ഞ് കളിക്കാര്‍

സിഡ്‌നി: കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സിഡ്‌നി സ്‌റ്റേഡിയത്തിലെ ആളൊഴിഞ്ഞ ഗാലറിയില്‍ അരങ്ങേറിയ ആസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന മത്സരത്തില്‍ കാലിയായ ഗാലറിയില്‍ പന്ത് തിരയുന്ന കളിക്കാരുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു.

എതിര്‍ ടീം പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തുമ്പോള്‍ പന്ത് തിരയാനായി കളിക്കാര്‍ ഗാലറിയിലേക്ക് ഓടുന്ന ദൃശ്യങ്ങളാണ് മത്സരത്തിലുടനീളം കാണാന്‍ സാധിക്കുന്നത്. പന്ത് തിരയുന്ന ലോക്കി ഫെര്‍ഗൂസന്റെയും ആഷ്ടണ്‍ ആഗറിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ടോസിനെത്തിയപ്പോള്‍ ക്യാപ്റ്റന്‍മാരായ കെയ്ന്‍ വില്യംസനും ആരോണ്‍ ഫിഞ്ചും കൈകൊടുക്കാനിരുന്നതും ചിരിപടര്‍ത്തി. കൈകൊടുക്കുന്നതിനിടയില്‍ ഇരുവര്‍ക്കും ‘ഹസ്തദാന’ വിലക്ക് ഓര്‍മവന്നതോടെ കൈ മുട്ട് പരസ്പരം മുട്ടിച്ച് അഭിവാദ്യം ചെയ്യുകയായിരുന്നു. മത്സരം ആസ്‌ട്രേലിയ 71റണ്‍സിന് വിജയിച്ചിരുന്നു

Top