സിഡ്‌നി : ഓസ്ട്രേലിയൻ ജനത സ്വവർഗ്ഗ വിവാഹത്തിന് നൽകിയ വൻ സ്വീകാര്യതയ്ക്ക് ഭരണകൂടത്തിന്റെ അംഗീകാരം.
ഓസ്‌ട്രേലിയൻ ജനതയുടെ ആവിശ്യം അംഗീകരിച്ച് ബിൽ പാർലമെന്റിൽ പാസാക്കി സ്വവർഗ വിവാഹം നിയമമാക്കി മാറ്റിയിരിക്കുകയാണ് സർക്കാർ.
ഡിസംബർ 7 ന് പാർലമെന്റിൽ സർക്കാർ നിയമം പാസ്സാക്കി. എല്ലാ നടപടികളും കഴിഞ്ഞതിന് ശേഷം നിയമം ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും.
ബിൽ പാർലമെന്റിൽ പാസാക്കിയ നിമിഷം മുതൽ തങ്ങളുടെ നിയമപരമായ വിവാഹത്തിന് തയാറെടുക്കുകയാണ് ഓസ്‌ട്രേലിയയിലെ സ്വവർഗ അനുരാഗികൾ.
നേരത്തെ വിവാഹതിരായ ഗേ ദമ്പതികൾ നിയമം പാസ്സാക്കിയതോടെ നിയമ പ്രകാരം വിവാഹിതരാണെന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടും.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശനിയാഴ്ച വിവാഹം കഴിക്കാനുള്ള നോട്ടീസ് നൽകും. എന്നാൽ ജനുവരി ഒൻപതിനാകും ആദ്യ വിവാഹം നടക്കുക.
പല ദമ്പതികളും പഴയ നിയമത്തിനു മാറ്റം വരുന്നത് വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത് കാരണം സ്വവർഗ അനുരാഗികളുടെ വേദികൾ നിയമപരമായി അംഗീകരിക്കപ്പെടുകയെന്നത് അവരുടെ ആവശ്യം മാത്രമല്ല അവകാശവുമാണ്.
ഓസ്ട്രേലിയയിലെ ഒരു ശരാശരി കല്യാണ ചെലവ് 54,000 ഡോളറാണ്. അതിനാൽ വിവാഹ ചെലവ് ആദ്യത്തെ 12 മാസത്തിനുള്ളിൽ 650 മില്യൺ ഡോളറായി മാറുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ ചർച്ചകൾക്കും , വിമർശനങ്ങൾക്കും മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ് ഓസ്‌ട്രേലിയൻ സർക്കാർ പാസ്സാക്കിയ സ്വവർഗ വിവാഹ ബിൽ.
നിയമ പോരാട്ടത്തിനൊടുവിൽ അംഗീകരിക്കപ്പെട്ട ഞങ്ങളുടെ അവകാശത്തെ സന്തോഷത്തോടെയാണ് ദമ്പതികൾ വരവേൽക്കുന്നത്.
വിവാഹം കൂടുതൽ ആഘോഷമാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന ആലോചനയിലാണ് സ്വവർഗ അനുരാഗികൾ.