ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പലസ്തീനെതിരെ ഓസ്ട്രേലിയ ഒരു ഗോളിന്റെ ഏകപക്ഷീയ വിജയം നേടി

അര്‍ദിയ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പലസ്തീനെതിരെ ഓസ്ട്രേലിയ ഒരു ഗോളിന്റെ ഏകപക്ഷീയ വിജയം നേടി. പക്ഷേ കുവൈറ്റിലെ ജാബര്‍ അല്‍-അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉയര്‍ന്നത് പലസ്തീന്‍ പതാകകളും കറുപ്പും വെളുപ്പും നിറഞ്ഞ കഫിയ്യ സ്‌കാര്‍ഫുകളുമാണ്.

ഓസ്‌ട്രേലിയന്‍ പ്രതിരോധ താരം ഹാരി സൗട്ടറിന്റെ 18-ാം മിനിറ്റിലെ ഗോളാണ് ഓസ്‌ട്രേലിയയെ മത്സരത്തില്‍ വിജയത്തിലെത്തിച്ചത്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ ഇതുവരെ 5,600 കുട്ടികളടക്കം 14,000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഫുട്‌ബോള്‍ കാണാനല്ല മറിച്ച് ഒരു സന്ദേശം പകരാനാണ് ഇവിടേയ്ക്ക് എത്തിയതെന്ന് ഒരു പലസ്തീന്‍ ആരാധകന്‍ പറഞ്ഞു. എപ്പോഴും പലസ്തീന്‍ പതാകയും കഫിയ്യ സ്‌കാര്‍ഫുകളുമായി എത്തുമെന്നും ആരാധകന്‍ വ്യക്തമാക്കി.

ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പലസ്തീന്‍ ആരാധകര്‍ക്ക് മുമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്നത്. 60,000 സീറ്റുകളുള്ള വേദിയില്‍ ആയിരക്കണക്കിന് പലസ്തീന്‍ ആരാധകര്‍ ഒഴുകിയെത്തി. പലസ്തീന്‍ ഹൃദയത്തിലാണ്, അവര്‍ക്ക് പിന്തുണ നല്‍കാനാണ് എത്തിയതെന്ന് ആരാധകര്‍ പ്രതികരിച്ചു.

 

Top