ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ പൊരുതുന്നു

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ പൊരുതുന്നു. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിട്ടുണ്ട്. 96 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും 50 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് കരുത്തായത്. നിലവില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഓസ്‌ട്രേലിയ നേടിയിട്ടുണ്ട്.

രണ്ടാം ഇന്നിംഗ്‌സ് തുടക്കത്തില്‍ വലിയ തകര്‍ച്ചയാണ് ഓസീസ് നേരിട്ടത്. 16 റണ്‍സ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഉസ്മാന്‍ ഖ്വാജ പൂജ്യം, ഡേവിഡ് വാര്‍ണര്‍ ആറ്, മാര്‍നസ് ലബുഷെയ്ന്‍ നാല്, ട്രാവിസ് ഹെഡ് പൂജ്യം എന്നിവര്‍ വന്നപോലെ മടങ്ങി. അഞ്ചാം വിക്കറ്റില്‍ സ്മിത്തും മാര്‍ഷും 153 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മൂന്നാം ദിനം ആറിന് 194 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍ ബാറ്റിംഗ് പുനഃരാരംഭിച്ചത്. 70 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാകിസ്താന് അവശേഷിച്ച നാല് വിക്കറ്റുകള്‍ കൂടെ നഷ്ടമായി. അമീര്‍ ജമാല്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഷഹീന്‍ ഷാ അഫ്രീദി 21 റണ്‍സെടുത്ത് പുറത്തായി. പാറ്റ് കമ്മിന്‍സ് അഞ്ചും നഥാന്‍ ലിയോണ്‍ നാലും വിക്കറ്റെടുത്തു.

Top