നാലാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 307ന് അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 322 റണ്‍സിന്റെ ലീഡ് ലഭിച്ചു. ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറി വീരന് ചേതേശ്വര്‍ പുജാര (71), അജിന്‍ക്യ രഹാനെ (70) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മികച്ച വിജയലക്ഷ്യം പടുത്തുയര്‍ത്താന്‍ സന്ദര്‍ശകരെ സഹായിച്ചത്.
രോഹിത് ശര്‍മ്മ(1) അശ്വിന്‍(5)ഇശാന്ത് ശര്‍മ്മ(0)മുഹമ്മദ് ഷമി(0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. പുജാരയാണ് ആദ്യം പുറത്തായത്. പുജാര മടങ്ങിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സും ഏറെക്കുറെ അവസാനിച്ചു.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250ന് അവസാനിച്ചിരുന്നു. എന്നാല്‍ മറുപടി ബാറ്റിങില്‍ ആസ്ട്രേലിയക്ക് 235 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് 15 റണ്‍സിന്റെ നിര്‍ണായക ലീഡും ലഭിച്ചു.