ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് വിജയത്തിനായി കടുത്ത പോരാട്ടം

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് വിജയത്തിനായി കടുത്ത പോരാട്ടം നടക്കുകയാണ്. നാലാം ദിവസം ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ വിജയികള്‍ ആരെന്ന് പ്രവചിക്കാന്‍ കഴിയുന്നതേയല്ല. നിലവില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എന്ന നിലയിലാണ്. വിജയം സ്വന്തമാക്കാന്‍ ഓസീസിന് വേണ്ടത് വെറും 29 റണ്‍സ് മാത്രം. എന്നാല്‍ അത് നേടുക അത്ര എളുപ്പമല്ല.

മിച്ചല്‍ മാര്‍ഷ് 10, അലക്‌സ് ക്യാരി രണ്ട്, മിച്ചല്‍ മാര്‍ഷ് 21 എന്നിവര്‍ മടങ്ങുമ്പോഴും ഓസീസ് പ്രതീക്ഷ കൈവിട്ടിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ ഹീറോ, ഓസീസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെ നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ട് റണ്‍സുമായി മടങ്ങിയിടത്ത് ഓസീസ് വിറച്ചു. ഇനി ചങ്കിടിപ്പിന്റെ മണിക്കൂറുകളാണ്. ഗാബയില്‍ ആര് നേടുമെന്ന് കാത്തിരുന്ന് കാണാം.രണ്ട് വിക്കറ്റിന് 60 എന്ന നിലയിലാണ് ഓസ്‌ട്രേലിയ നാലാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. കാമറൂണ്‍ ഗ്രീനും സ്റ്റീവ് സ്മിത്തും ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് പരാജയഭീതി ഇല്ലായിരുന്നു. എന്നാല്‍ 42 റണ്‍സെടുത്ത ഗ്രീനിനെ വീഴ്ത്തി ഷമാര്‍ ജോസഫ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തില്‍ ഗോള്‍ഡന്‍ ഡക്കായി ട്രാവിസ് ഹെഡ് ഡഗ് ഔട്ടിലെത്തി.

76 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഓപ്പണര്‍ സ്റ്റീവ് സ്മിത്തിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ മുഴുവന്‍. ഷമയോടെ റണ്‍സ് നേടുന്നതാണ് സ്മിത്തിന്റെ പ്രത്യേകത. എന്നാല്‍ വിന്‍ഡീസിന് കരുത്തായി പേസര്‍ ഷമര്‍ ജോസഫുമുണ്ട്. ആകെ വീണ എട്ടില്‍ ആറ് വിക്കറ്റുകളും ഷമര്‍ ജോസഫ് സ്വന്തമാക്കി. അന്തിമ വിജയം സ്മിത്തിന്റേതാകുമോ ഷമര്‍ ജോസഫിന്റേതാകുമോ അതറിയാന്‍ രണ്ടാം സെഷന്‍ വരെ കാത്തിരിക്കണം.

Top