വിരാട് കൊഹ്‌ലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍

tim-paine

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബൗളര്‍മാരോട് ആവശ്യപ്പെട്ടു. കൊഹ്‌ലിയെ പ്രതിരോധത്തിലാക്കാനുള്ള ബൗളിംഗ് കരുത്ത് ഓസീസിനുണ്ടെന്നും തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍ തന്നെ ഓസീസ് ബൗളര്‍മാര്‍ക്ക് കൊഹ്‌ലിയെ പ്രതിരോധത്തിലാക്കാനാവുമെന്നും പെയ്ന്‍ പറഞ്ഞു.

പ്രകോപിതരായി പെരുമാറിയാല്‍ നമുക്ക് ചിലപ്പോള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാനായെന്ന് വരില്ല. അവര്‍ നമുക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന ചില സമയങ്ങളുണ്ടാകുമെന്നുറപ്പ്. ആ സമയത്തും സംയമനം കൈവിടരുത്. എന്നാല്‍ കൊഹ്‌ലിക്കെതിരെ പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കില്ലെന്നും പെയ്ന്‍ വ്യക്തമാക്കി.

Top