ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്‍മാരെ സ്വദേശത്തേക്ക് കൊണ്ടുപോകാനായി മേയ് 15 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും. ദുര്‍ബല അവസ്ഥയിലുള്ള പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കും. മേയ് 15ന് ആദ്യത്തെ വിമാനം ഇന്ത്യയില്‍ നിന്ന് ഡാര്‍വിനിലേക്ക് പുറപ്പെടും. മറ്റ് രണ്ട് വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വടക്കന്‍ പ്രദേശത്തേക്ക് ഈ മാസം തന്നെ ക്രമീകരിക്കും.
കഴിഞ്ഞ മാസമാണ് ആസ്‌ട്രേലിയന്‍ പ്രസിഡന്റ് സ്‌കോട്ട് മോറിസണ്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ചത്. കൂടാതെ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ക്കെതിരെ ജയില്‍ ശിക്ഷയും കനത്ത പിഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.