ഓസ്‌ട്രേലിയന്‍ താരം എറിക് പാര്‍താലു ബെംഗളൂവില്‍ തുടരുമെന്ന് സൂചന

സ്‌ട്രേലിയന്‍ മധ്യനിര താരം എറിക് പാര്‍താലു ഐ എസ് എല്‍ ക്ലബ് ബെംഗളൂരു എഫ്‌സിയില്‍ തുടരുമെന്ന് സൂചന. താരം കര്‍ണാടകയില്‍ പരിശീലനം ആരംഭിച്ചു. താരം തന്നെയാണ് താന്‍ ബെല്ലാരിയില്‍ പരിശീലനം ആരംഭിച്ചു എന്ന് വ്യക്തമാക്കിയത്. ടീം അംഗങ്ങളെത്താന്‍ താന്‍ കാത്തിരിക്കുകയാണെന്നും പാര്‍താലു ട്വീറ്റ് ചെയ്തു.

പാര്‍താലുവിനെ എഎഫ്‌സി കപ്പ് പരിശീലന ക്യാമ്പില്‍ നിന്ന് ബെംഗളൂരു എഫ്‌സി ഒഴിവാക്കിയിരുന്നു. താരവുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് ക്ലബിന്റെ നടപടി. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരങ്ങളുടെ സംഘടനയായ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് ഓസ്‌ട്രേലിയയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരു എഫ്‌സി എഎഫ്‌സി കപ്പ് പരിശീലന ക്യാമ്പ് ആരംഭിച്ചപ്പോള്‍ അതില്‍ പാര്‍താലു ഉണ്ടായിരുന്നില്ല. തുടര്‍ന്ന് താരം ക്ലബ് വിട്ടു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങി. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് ഓസ്‌ട്രേലിയ വാര്‍ത്താകുറിപ്പ് ഇറക്കിയത്.

 

Top