വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് അറിയിച്ച് സ്റ്റീവ് സ്മിത്ത്

Steve Smith

ന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസിസ് താരമായ സ്റ്റീവ് സ്മിത്തിന് 12 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് കുറക്കുന്നതിന് വേണ്ടി താരങ്ങള്‍ അപ്പീല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് സ്മിത്ത്.

‘വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം, നായകനെന്ന നിലയില്‍ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന നിലപാടില്‍ മാറ്റമില്ല. ശക്തമായ സന്ദേശം നല്‍കാനായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. ഞാന്‍ അത് സ്വീകരിക്കുന്നു’ സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു.

Top