പെര്‍ത്ത്: ഒന്നാം ലോക മഹായുദ്ധസമയത്ത് മുങ്ങിയ ഓസ്‌ട്രേലിയന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ 103 വര്‍ഷത്തിനു ശേഷം കണ്ടെത്തി.
ഓസ്‌ട്രേലിയയുടെ ആദ്യ നേവല്‍ അന്തര്‍വാഹിനിയായ എച്ച്എംഎഎസ് എഇ1ന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
1914ല്‍ 35 ഓസ്‌ട്രേലിയന്‍, ബ്രിട്ടീഷ് ജീവനക്കാരുമായി പോയ മുങ്ങിക്കപ്പല്‍ പപ്പുവ ന്യൂ ഗനിയയിലെ റബൗളില്‍ വച്ചാണ് കാണാതാകുന്നത്.
കപ്പല്‍ കണ്ടെത്തുന്നതിന് ഡ്യൂക്ക് ഓഫ് യോര്‍ക്ക് ദ്വീപില്‍ പതിമൂന്നോളം തവണ തെരച്ചില്‍ നടത്തിയിരുന്നു.
300 മീറ്റര്‍ ആഴത്തിലുള്ള കടല്‍ത്തട്ടില്‍ നിന്ന് 40 മീറ്റര്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
രാജ്യത്തിന്റെ മാരിടൈം ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് പ്രതിരോധമന്ത്രി മാരീസെ പെയ്‌നെ പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പ്രതിരോധമന്ത്രി വ്യക്തമാക്കി.