മെല്‍ബണ്‍: ഒസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതോടെ നദാലും സിലിച്ചും ഇന്നിറങ്ങും. അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഫെഡറര്‍ അവസാന പതിനാറിലെത്തിയത്. 26 .57 .26 എന്ന സ്‌കോര്‍ നിലയിലാണ് കളി അവസാനിച്ചത്. ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ ഫെഡറര്‍ ഇതുവരെ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് മുന്നേറിയത്. 63ാം തവണയാണ് ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളുടെ ക്വാര്‍ട്ടറിലെത്തുന്നത്.
ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിറ്റ്‌സിപാസാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളിയായ് എത്തുക. ജ്യോര്‍ജിയയുടെ ബസിലാഷ്വിയെയാണ് സ്റ്റെഫാനോസ് തോല്‍പ്പിച്ചത്. 63 36 76 64. എന്ന സ്‌കോര്‍ നിലയിലായിരുന്നു കളി അവസാനിച്ചത്. തോമസ് ബെര്‍ഡിച്ച് അമേരിക്കന്‍ താരം ഷ്വാര്‍ട്‌സമാനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 57, 63 75 64.