മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങളായ ലിയാന്‍ഡര്‍ പേസിനും രോഹന്‍ ബോപണ്ണയ്ക്കും ജയം. മിക്സഡ് ഡബിള്‍സില്‍ ബോപണ്ണ സഖ്യം ക്വാര്‍ട്ടറിലെത്തി.
പേസ് സഖ്യം ഓസ്ട്രേലിയയുടെ സ്റ്റോം സാന്‍ഡേഴ്സ്, മാര്‍ക്ക് പോള്‍മണ്‍സ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7, 6-3, 10-6.
രോഹന്‍ ബോപണ്ണയും നാദിയ കിച്ചെനോക്ക് സഖ്യം നിക്കോള്‍ മെലിഷര്‍, ബ്രുണോ സോറസ് സഖ്യത്തെയും മറികടന്ന് ക്വാര്‍ട്ടറിലെത്തുകയും ചെയ്തു. സ്‌കോര്‍ 6-4, 7-6.