മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് അമേരിക്കയുടെ സെറീന വില്യംസ്. ലോക ഒന്നാം നമ്പര്‍ താരം റുമേനിയയുടെ സിമോണ ഹാലപ്പിനെതിരെ കടുത്ത പോരാട്ടം നടത്തിയാണ് സെറീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 61, 46, 64 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം.
ആദ്യ സെറ്റില്‍ ഹാലപ്പിനെ നിലംതൊടാതെ ഓടിച്ച സെറീന അനായാസം സെറ്റ് സ്വന്തമാക്കി. തുടര്‍ച്ചയായി സര്‍വീസ് ബ്രേക്കുകളില്‍ പതറിയതോടെ ഹാലപ്പിന് പിടിച്ചു നില്‍ക്കാനായില്ല. എന്നാല്‍ രണ്ടാം സെറ്റിന്റെ ആദ്യ ഘട്ടത്തില്‍ ഇരുവരും മുന്നേറി. 44 എന്ന നിലയിലേക്ക് എത്തിയ ശേഷമാണ് ഒരു സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റിലും ഇരുവരും പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും സെറീനയുടെ വേഗതയ്ക്ക് മുന്നില്‍ ഒന്നാം റാങ്കുകാരി പരാജയം സമ്മതിക്കുകയായിരുന്നു.