ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ടാം പാദ ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഐയിലെത്തി. താരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു. വിവരം ബെംഗളൂരു ഫ്രാഞ്ചൈസി തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചത്.
ഈ മാസം 19 മുതലാണ് യുഎഇയില്‍ ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യയില്‍ നടന്ന ആദ്യ പാദ മത്സരങ്ങളില്‍ 7 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ആര്‍സിബി പോയിന്റ് ടേബിളില്‍ മൂന്നാമതാണ്.
ഐപിഎല്‍ രണ്ടാം പാദത്തില്‍ ബിസിസിഐ നടത്തുക 30,000 ആര്‍ടിപിസിആര്‍ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ആണ് താരങ്ങള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും വൈദ്യ സംബന്ധിയായ സേവനങ്ങള്‍ നല്‍കുക. ഇവര്‍ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവര്‍ത്തകരും കഴിയുക.